Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മുഹമ്മദ് ഷമിയുടെ മിന്നും പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സമൂഹമാധ്യമമായ എക്സിലാണ് മോദിയുടെ പ്രശംസ. വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് കൂടി മികച്ച കളിയായിരുന്നു വാങ്കഡെയിലേതെന്ന് കുറിച്ച പ്രധാനമന്ത്രി ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായി മാറിയ മുഹമ്മദ് ഷമിയെ പേരെടുത്ത് പ്രശംസിക്കുകയും ചെയ്തു. കിവീസിനെതിരെയും ഈ ലോകകപ്പിലും ഷമി കാഴ്ചവച്ച പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ തലമുറകളോളം ഓര്‍ത്തുവയ്ക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.







































































































































