ഇടുക്കി, വണ്ടൻമേട്, കുപ്പക്കൽ സ്വദേശിയുടെ അക്കൗണ്ടിലേക്ക് ഒരു നിമിഷത്തിൽ എത്തിയത് 55,000; തട്ടിപ്പെന്ന് ഉറപ്പിച്ചു, പക്ഷെ ട്വിസ്റ്റ്
വണ്ടൻമേട്: പെട്ടെന്നൊരു നിമിഷത്തിൽ 55,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു. തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് പുറകെ ഫോൺ വിളിയും വരുന്നു. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന ഇക്കാലത്ത് ഇങ്ങനെയൊരു അവസ്ഥ വന്നാൽ എന്തു ചെയ്യും. ഇടുക്കി വണ്ടൻമേട് സ്വദേശിക്കും തൃശ്ശൂർ സ്വദേശിക്ക് അത്തരമൊരു അനുഭവമുണ്ടായി. പിന്നാലെ ട്വിസ്റ്റും. സംഭവം ഇങ്ങനെയാണ്.
ഇടുക്കി വണ്ടൻമേട് സ്വദേശി വെട്ടിത്താനം സിജുവിന്റെ മകൻ ജോയലിൻറെ അക്കൗണ്ടിലേക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് ഗൂഗിൾ പേ വഴി 55,000 രൂപ എത്തിയത്. അപ്രതീക്ഷിതമായി അക്കൌണ്ടിലേക്ക് വൻ തുകഎത്തിയതിന്‍റെ ഞെട്ടിലില്‍ ഇരിക്കുമ്പോള്‍ തൊട്ടുപിന്നാലെ ജോയലിന് തൃശൂരിൽ നിന്നാണെന്ന് പറഞ്ഞൊരു ഫോൺ വിളിയും. മറ്റൊരു അക്കൗണ്ടിലേക്ക് അയച്ച പണം നമ്പർ മാറി എത്തിയതാണെന്നും മടക്കി നൽകണമെന്നുമായിരുന്നു ആവശ്യം. തൃശ്ശൂർ സ്വദേശിയും ബിസിനസുകാരനുമായ പരമേശ്വരനാണ് ജോയലിനെ വിളിച്ചത്.
വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് പണം തിരികെ നൽകി.