നാട്ടുവാര്‍ത്തകള്‍
കേരളത്തിൽ എഴുപേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴു പേരിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടുന്നു.
മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം.കോവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലാണ്
ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ആവശ്യപ്പെട്ടിരുന്നു.