അനധികൃത പാറ ഖനനം സമഗ്ര അന്വേഷണവും നടപടിയും ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കളക്ടറേറ്റ് മാർച്ച്


കട്ടപ്പന :ജില്ലയിലെ അനധികൃത പാറ ഖനനത്തിൽ സമഗ്ര അന്വേഷണവും നടപടിയും ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ കളക്ടറേറ്റ് മാർച്ച് – മാർച്ച് 15 ന് നടക്കും.
ജില്ലയിൽ പുറമ്പോക്ക് ഭൂമിയിൽ നിന്ന് സർക്കാർ നിയന്ത്രണത്തിൽ പാറ പൊട്ടിക്കുന്നതിനും ആവശ്യക്കാർക്ക് ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുക.
നിർമ്മാണ സാമഗ്രികൾക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കി അനധികൃത ഖനനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനും മരുമകനും അവസരമൊരുക്കുന്ന സർക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കുക.
സിപിഎം ജില്ലാ സെക്രട്ടറിയുടെ കുടുംബം വൻതോതിൽ നടത്തിയ അനധികൃത പാറഖനനങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുക.
അനധികൃത ഖനനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനും മരുമകനും എതിരെ കേസെടുക്കുകയും സർക്കാരിനുണ്ടായ നഷ്ടം ഇവരിൽ നിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യുക.
എന്നി ആവിശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി മാർച്ച് സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് മാർച്ച് ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.ജെ ജെനീഷ് മുഖ്യപ്രഭാഷണം നടത്തും.ജില്ലയിൽ നിന്നുള്ള കോൺഗ്രസിന്റെയും, പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കൾ മാർച്ചിന്റെ ഭാഗമാകും.
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ജില്ലയിൽ ഇത്തരത്തിൽ അനധികൃതമായി പാറ ഖനനം നടക്കുന്നത്.അതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ സിപിഎം ന്റെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരും ജില്ലയിലെ പാവപ്പെട്ടയാളുകൾ വീടിനും സ്വന്തം കൃഷിയിടത്തിൽ കുളത്തിനും വേണ്ടിയും ഒക്കെയുള്ള അടിസ്ഥാന ആവിശ്യങ്ങൾക്ക് പാറ പൊട്ടിക്കുമ്പോൾ അത് തടസ്സപ്പെടുത്തുകയും, കേസെടുക്കുകയും ചെയ്യുന്ന റവന്യു വകുപ്പ്, മൂന്ന് വർഷമായി സിപിഎം ജില്ലാസെക്രട്ടറിയുടെ കുടുംബം നടത്തിയ അനധികൃത പാറപൊട്ടിക്കലിനെതിരെ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കണം ഈ അന്യായത്തിന്റെ കാരണക്കാർ സിപിഎം നേതാക്കൾ ആയതുകൊണ്ട്
പോലിസ്,വില്ലേജ്, റവന്യു ഉദ്യോഗസ്ഥർ അനധികൃത പാറ ഖനനത്തിന് കൂട്ട് നിൽക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പത്രസമ്മേളത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ,ജില്ലാ വൈസ് പ്രസിഡന്റ് ബിബിൻ ഈട്ടിക്കൻ,ശാരി ബിനു ശങ്കർ,യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലൻ സി മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.