വിലകയറ്റത്തിൽ പ്രതിഷേധവുമായിഓർത്തഡോൿസ് യുവജനപ്രസ്ഥാനം
അവശ്യസാധനങ്ങളുടെ വിലകയറ്റം സാധാരണ മനുഷ്യരുടെ ജീവിതത്തേ താളംതെറ്റിക്കുന്നതായി ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര അസംബ്ലി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിലകയറ്റം നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര യുവജനപ്രസ്ഥാനം പ്രസിഡന്റ് ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ ആവിശ്യപ്പെട്ടു. ഇടുക്കി ഗസ്തമന അരമനയിൽ നടന്ന അസംബ്ലി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. യുവജനത സമൂഹത്തിന്റെ തിരുത്തൽ ശക്തിയും ലോകത്തിന്റെ വെളിച്ചവുമാകണമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ജനറൽ സെക്രട്ടറി വിജു ഏലിയാസ് റിപ്പോർട്ടും കേന്ദ്ര ട്രഷറർ പേൾ കണ്ണേത്ത് കണക്കും അവതരിപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബിജു ആൻഡ്രൂസ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജെസ്വിൻ ചാക്കോ, ഭദ്രാസന സെക്രട്ടറി തോമസ് ഫിലിപ്പ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോജി പി. തോമസ്, ഗീവീസ് മാർക്കൊസ്, കേന്ദ്ര റീജിയണൽ സെക്രട്ടറിമാരായ സിജോ ഏവറസ്റ്റ്, അബി എബ്രഹാം കോശി, സജയ് തങ്കച്ചൻ, അനീഷ് ജേക്കബ്, നിഖിൽ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.