Idukki വാര്‍ത്തകള്‍
സി പി ഐ കട്ടപ്പന മണ്ഡലം സമ്മേളന സംഘാടക സമിതി യോഗം നടന്നു


മണ്ഡലത്തിലെ ആറ് ലോക്കൽ സമ്മേളനങ്ങളും, 56 ബ്രാഞ്ച് സമ്മേളനങ്ങളും, പൂർത്തിയാക്കിയാണ് മണ്ഡലം സമ്മേളനത്തിലേക്കെത്തുന്നത് 1036 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 198 പേർ സമ്മേളനത്തിൽ പങ്കെടുക്കും. യോഗത്തിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കെ. കെ ശിവരാമൻ സംസാരിച്ചു.
തങ്കമണി സുരേന്ദ്രൻ [ ചെയർമാൻ ] , വിജയകുമാരിജയകുമാർ [ വൈസ് ചെയർമാൻ ] പി.ജെ സത്യപാലൻ [ജനറൽ കൺവീനർ ] കെ. കെ സജിമോൻ [ ജോയിൻ്റ് കൺവീനർ ] , കെ.എസ് രാജൻ [ ട്രഷറർ] എന്നിവരടങ്ങുന്ന 101 അംഗജനറൽ കമ്മിറ്റിയേയും സമ്മേളന വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്കായി യോഗം തിരഞ്ഞെടുത്തു