നാട്ടുവാര്‍ത്തകള്‍
ടീകമ്പനിയിലെ താത്കാലിക പാലം ഒലിച്ചുപോയി


കുഞ്ചിത്തണ്ണി : ടീകമ്പിനി ചപ്പാത്തിൽ താത്കാലികമായി നിർമിച്ചിരുന്ന പാലം ഒഴുകിപ്പോയി. കനത്ത മഴയിൽ ഉപ്പാറിലൂടെ ഉണ്ടായ മഴവെള്ളപ്പാച്ചിലിലാണ് മണ്ണും കല്ലും വലിയ പൈപ്പുകളും ഉപയോഗിച്ച് നിർമിച്ചിരുന്ന പാലം ഒഴുകിപ്പോയത്.
ഉടുമ്പൻചോല-രണ്ടാംമൈൽ റോഡിന്റെ നിർമാണത്തോടനുബന്ധിച്ച് ഇവിടെ ഉണ്ടായിരുന്ന പഴയ ചപ്പാത്ത് പാലം പൊളിച്ചിരുന്നു. പുതിയ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. താത്കാലിക പാലം ഒലിച്ചുപോയതോടെ ടീകമ്പിനിക്ക് പോകണമെങ്കിൽ ബൈസൺവാലിയിൽ ചെന്നതിനുശേഷം മാത്രമേ സാധിക്കൂ.