നാട്ടുവാര്‍ത്തകള്‍
ദേവികുളത്തും നാശം


മൂന്നാർ : ദേവികുളം പോലീസ് സ്റ്റേഷനു സമീപം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ അനുബന്ധ റോഡിലേക്ക് ഗ്രാൻറീസ് മരം വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരച്ചിൽപാറയിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണു. കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഇവിടെ താമസിക്കുന്ന ശശിയുടേതാണ് കാർ.