Idukki വാര്‍ത്തകള്‍
ആറ്റുകാൽ പൊങ്കാല: 12, 13 തീയതികളിൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം


ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി അനന്തപുരി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ദേവി സന്നിധിയിലേക്ക് ഒഴുകി എത്തുന്നത്. പതിമൂന്നാം തീയതി ഭക്തർ ആറ്റുകാലമ്മക്ക് പൊങ്കാല സമർപ്പിക്കും. പൊങ്കാലയുടെ അനുബന്ധിച്ച് നാളെ മുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണവും ഏർപ്പെടുത്തും നാളെ ഉച്ച മുതൽ 13 ന് രാത്രി 8 വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
പൊങ്കാലയോട് അനുബന്ധിച്ച് ശുദ്ധജലവിതരണം, ഗതാഗതം, മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്സ് എന്നിവ സജ്ജീകരിച്ചതായും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പതിമൂന്നിന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമർപ്പണ ചടങ്ങുകൾ ആരംഭിക്കും. പണ്ടാര അടുപ്പിൽ തീ പടരുന്നതോടെ ജില്ലയിലുടനീളം ഒരുക്കിയിട്ടുള്ള ഭക്തരുടെ അടുപ്പുകളിലും തീ പടരും. ഉച്ചക്ക് 1.15 നാണ് പൊങ്കാല നിവേദ്യം.