പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഹൃദയാഘാതത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു, മരണമടഞ്ഞത് ഇടുക്കി സ്വദേശി


വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ ജവഹർ കോളനി പുളിമൂട്ടിൽ വീട്ടിൽ ആസിഫ് അൻസാരി (23 ) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.അൻസാരി പഠിക്കുന്ന
കൊല്ലത്തെ കോളേജിൽ വച്ചാണ് മരണം സംഭവിച്ചത്.വൈകുന്നേരത്തോടുകൂടി മൃതദേഹം വീട്ടിൽ എത്തിക്കും.സംസ്കാരം നാളെ രാവിലെ 10.30 ന് വണ്ടിപ്പെരിയാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
പിതാവ് അൻസാരി(റിട്ടയേഡ് സപ്ലൈകോ റേഷൻ ഇൻസ്പെക്ടർ)മാതാവ് നസീമ(ടീച്ചർ)ആഷിക് അൻസാരി(സഹോദരൻ)