‘ജനനായകന് വിട ചൊല്ലി ജനസാഗരം”; തിരുനക്കര മൈതാനിയിൽ കനത്ത നിയന്ത്രണം


കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ ഏർപ്പെടുത്തി. തിരുനക്കരയിൽ പൊതുദാർശനിത്തിന് ക്യു ഏർപ്പെടുത്തുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. മൈതാനിയിൽ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പൊലീസ് മേധാവി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാന്‍ എം.സി റോഡിന്റെ ഓരങ്ങളില്‍ ജനസാഗരമാണ്. വിലാപയാത്ര 10 കിലോമീറ്റര്‍ പിന്നിടാന്‍ എടുത്തത് മൂന്ന് മണിക്കൂര്‍. കെഎസ്‌ആർടിസിയുടെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് വിലാപയാത. നാലാഞ്ചിറയിൽ എത്തിയപ്പോൾ കനത്ത മഴ വകവയ്‌ക്കാതെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ജനമാണ് തിങ്ങിക്കൂടിയത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30ന് സംസ്കാരം. ശിസ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും.