കബഡി കളിക്കണമെങ്കിൽ കളികളം ഇവർക്ക് തലയിൽ ചുമക്കണം

കബഡി എന്ന കായിക വിനോദത്തെ നെഞ്ചിലേറ്റി നടക്കുന്ന ഒരു കൂട്ടം ചെറുപ്പ കാരുണ്ടിവിടെ. തോട്ടം തൊഴിലാളികളായവരുടേയും കൂലിവേലക്കാരുടേയും മക്കളാണിവർ ഇവരിൽ പലരും വിദ്ധ്യാ സമ്പന്നരും കൂലിവേല എടുത്തു ജീവിക്കുന്നവരുമാണ് എന്നാൽ കബഡി കഴിഞ്ഞൊന്നുമില്ലിവർക്ക്.
എന്നാൽ ബഡി കളിക്കുന്നതിനായി ഉപയോഗിക്കുന്ന മാറ്റ് തലയിൽ ചുമന്നാണ് ഗ്രൗണ്ടിലേക്കെത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും.
അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ചപ്പാത്ത് ചിയേഴ്സ് ക്ലബ്ബ് കബഡി ടീം അംഗങ്ങൾക്കാണ് ഈ ദുർഗതി.
1995 ൽ തുടങ്ങിയ ക്ലബ്ബിലെ നാലാം തലമുറയിൽ പെട്ട 32 അംഗങ്ങളുള്ള കബഡി ടീമാണ് ഇന്നുള്ളത് ഇതിൽ അനന്തു, ലിബിൻ ജിതിൻ എന്നിവർ മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിക്കു വേണ്ടി കളിക്കുന്നവരാണ് ജിതിനും ലിബിനും ഇടുക്കി ജില്ലാ കബഡി ടീം അംഗങ്ങളും ജിതിൻ ലാൽ കേരള കബഡി ടീമിൽ അംഗവുമാണ്.
ഇവർക്ക് കളികൾക്കും പരിശീലനത്തിനുമായി ആവശ്യമായ കളിക്കളം ഇല്ലന്നതാണ് പ്രധാന പ്രശ്നം.
ചപ്പാത്തി നടുത്തുള്ള സ്വകാര്യതേയില തോട്ടം വക അത്ര സൗകര്യങ്ങളൊന്നുമില്ലാത്ത കല്ലും മണ്ണും നിറഞ്ഞ കളിസ്ഥലത്താണിവർ ഇപ്പോൾ പരിശീലനം നടത്തുന്നത് ഇവർ പരിശീലനം നടത്തുന്ന സമയത്ത് ക്രിക്കറ്റ് അടക്കമുള്ള കായികവിനോദങ്ങളിൽ ഏർപെടുവാൻ എത്തുന്ന കുട്ടികൾ ഗ്രൗണ്ടിനു പുറത്ത് ഊഴം കാത്തിരിക്കണ്ട സ്ഥിതിയും ഉണ്ട് കാരണം മറ്റൊരിടത്തും ഗ്രൗണ്ട് ഇല്ലന്നുള്ളത് തന്നെ
പരുപരുത്ത കളിക്കളത്തിൽ പരിശീലനത്തിനിടയിൽ പരിക്കേൽക്കുകയും പലർക്കും കളികളത്തിനു പുറത്തിരിക്കേണ്ടിയും വന്ന സാഹചര്യം ഉണ്ടായപ്പോൾ ഇവരെല്ലാവരും ചേർന്ന് ഒരു തീരുമാനമെടുത്തു പരിക്കുകളെ അതിജീവിക്കുവാനും മെച്ചപ്പെട്ട കബഡി കളത്തിൽ കളിക്കുവാനും തറയിൽ വിരിക്കുന്ന ഫോം മാറ്റ് വാങ്ങുവാൻ.
അങ്ങനെ അംഗങ്ങളെല്ലാവരും ചേർന്ന് പണം സ്വരൂപിച്ചും സഹായം ലഭിക്കാവുന്ന മറ്റു ചിലരിൽ നിന്ന് സഹായങ്ങൾ വാങ്ങിയും ഒന്നര ലക്ഷത്തോളം രൂപ മുടക്കി 90ഓളം മാറ്റുകൾ ഇവർ വാങ്ങി വലിയ നാളുകളിൽ ഇൻഡോ റായി വിരിച്ച് വേണം ഇതുപയോഗിക്കുവാൻ ഇതിനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ ഇത് മണ്ണിൽ വിരിച്ചാണ് പരിശീലനം എന്നാൽ മഴ പെയ്തിൽ ഇതിനും കഴിയുകയില്ല.
മാറ്റുകൾ വാങ്ങി കഴിഞ്ഞപ്പോളാണ് മറ്റൊരു പ്രശ്നം ഇത്രയും മാറ്റുകൾ സൂക്ഷിക്കുവാനുള്ള സൗകര്യമില്ല ഇതിനായി ഇവർ പലരേയും സമീപിച്ചെങ്കിലും അവരെല്ലാവരും ഈ ചെറുപ്പക്കാർക്കുമുമ്പിൽ കൈമലർത്തുകയായിരുന്നു.
പിന്നീട് ഇവർ തന്നെ പല വീടുകളിലും സ്ഥാപനങ്ങളിലുമായി മാറി മാറി മാറ്റുകൾ സൂക്ഷിച്ചു വരികയാണിപ്പോൾ.
ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന പരിശീലനത്തിനായി ഇവർ ഇത് തലയിലേറ്റിയാണ് ഗ്രൗണ്ടിലേക്കെത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും.
ഇടുക്കി ജില്ലാ കബഡി അസോസിയേഷൻ കഴിഞ്ഞാൽ സ്വന്തമായി കബഡി മാറ്റുള്ള ഒരു ക്ലബ്ബ് കേരളത്തിൽ തന്നെ ചപ്പാത്തിലെ ചിയേഴ്സ് ക്ലബ്ബ് ആയിരിക്കാം.
ലക്ഷങ്ങൾ മുടക്കി വാങ്ങിയ മാറ്റുകൾ സൂക്ഷിച്ചു വയ്ക്കുവാൻ, മെച്ചപെട്ട ഒരു ഗ്രൗണ്ട് ഒരുത്തി നൽകുവാൻ ഈ ചെറുപ്പക്കാർ മുട്ടാത്ത വാതിലുകളില്ല എവിടെയും ഇവർക്ക് അവഗണന മാത്രമായിരുന്നു ഉത്തരം.
നല്ല പരിശീലനവും പ്രോത്സാഹനവും ലഭിച്ചാൽ ഒളിമ്പിക്സ് വേദികളിൽ വരെ എത്ത പെടുവാൻ സാദ്ധ്യത ഉള്ളവരാണിവരിൽ പലരും എത്രയും പെട്ടെന്ന് തങ്ങളുടെ കഷ്ടതകൾക്കും ബുദ്ധിമുട്ടുകൾക്കും ഒരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ കബഡി കബഡി കബഡി എന്നു ചൊല്ലി ഇവർ കാത്തിരിക്കുകയാണ്.









































































