JCI കട്ടപ്പന ടൗണിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

ലഹരിക്കെതിരെ സ്പോർട്സാണ് ലഹരി എന്ന സന്ദേശം ഉയർത്തി JCI കട്ടപ്പന ടൗണിന്റെ നേതൃത്വത്തിൽ കട്ടപ്പന ATS Arena Turf-ൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. യുവാക്കളിൽ കായിക മനോഭാവവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
JCI കട്ടപ്പന ടൗൺ പ്രസിഡന്റ് ജിജോമോൻ ജോർജ്, സോൺ വൈസ് പ്രസിഡന്റ് ജോജോ കുമ്പളന്താനം, സോൺ ഡയറക്ടർ ആദർശ് കുര്യൻ, ട്രഷറർ അമൽ ജോളി, സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യൻ, JCI Sports വൈസ് പ്രസിഡന്റ് ശ്രീകാന്ത് JCI വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ , അലൻ വിൻസെന്റ്, ആശിഷ് ഓവേലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കായികരംഗത്തിലൂടെ യുവതലമുറയെ ലഹരിയിൽനിന്ന് അകറ്റി ആരോഗ്യകരമായ സമൂഹം സൃഷ്ടിക്കുക എന്ന സന്ദേശമാണ് പരിപാടിയിലൂടെ JCI കട്ടപ്പന ടൗൺ മുന്നോട്ടുവച്ചത്.









































































































































