കട്ടപ്പന നഗരസഭയിലെ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരുടെ തിരഞ്ഞെടുപ്പ് നടന്നു
കട്ടപ്പന നഗരസഭയിലെ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരുടെ തിരഞ്ഞെടുപ്പ് നടന്നു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണായി ലീലാമ്മ ബേബിയേയും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണായി ഐബി മോൾ രാജനെയും തിരഞ്ഞെടുത്തു.
മുന്നണി ധാരണപ്രകാരം രണ്ടര വർഷക്കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ഏലിയാമ്മ കുര്യാക്കോസ്, വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അധ്യക്ഷ മായ ബിജു എന്നിവർ രാജിവച്ചിരുന്നു.
മായ ബിജുവിനു പകരം ഐബിമോൾ രാജനും ഏലിയാമ്മ കുര്യാക്കോസിനു പകരം ലീലാമ്മ ബേബിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി രാജി വയ്ക്കാത്തതിനാൽ
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി തിരഞ്ഞടുപ്പ് നടന്നില്ല.
ഇദ്ദേഹത്തിനു പകരം കെ.ജെ.ബെന്നിയെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം.
സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ (എൻ.എ മൂന്നാർ )ദീപ കെ.പി വരണാധികാരിയായിരുന്നു.