പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ഞിരപ്പള്ളി രൂപതയിലെ ഏറ്റവും മികച്ച ഹൈസ്കൂളുകൾക്കുള്ള ഗോൾഡൻ സർക്കിൾ ബെസ്റ്റ് സ്കൂൾ അവാർഡ് എലപ്പാറ നാലാം മൈൽ ചിന്നാർ സെന്റ് ജോസഫ് ഹൈസ്കൂളിന് ലഭിച്ചു


സ്കൂളിന്റ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ മികവിനാണ് സെന്റ് ജോസഫ് സ്കൂളിന് അഭിമാനകരമായ ഗോൾഡൻ സർക്കിൾ അവാർഡ് ലഭിച്ചത്.: മാനേജ്മെന്റ് സർവീസിൽ നിന്നും വിരമിച്ച ഹെഡ്മാസ്റ്റർ ബാബു ഇമ്മാനുവൽ അധ്യാപകർ പി.ടി .എ .രക്ഷിതാക്കൾ കുട്ടികൾ തുടങ്ങിയവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഹൈസ്കൂളിന് മികവുറ്റതാക്കിയത് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് സ്കൂളിൽ നടന്ന മെറിറ്റ് ഡേ ആഘോഷത്തിൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ട്രോഫി കൈമാറി