വാഗമൺ ഇരുട്ടിൽ.ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കാറില്ല
വാഗമണ്ണും പരിസര ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞ നാലു ദിവസങ്ങളായി വൈദ്യുതി നിലച്ചതുമൂലം ജനം ആകെ ദുരിതത്തിൽ അകപ്പെട്ടു. ഫോണുകൾ എല്ലാം നിശ്ചലം, വീടുകളിൽ പാചകം പോലും നിലച്ച അവസ്ഥ.വാഹനത്തിനുള്ളിലും വീടുകളിൽ ഇൻവെർട്ടർ സ്ഥാപിച്ചവരും മാത്രം ഫോൺ ചാർജ് ചെയ്ത് അൽപനേരമെങ്കിലും ഉപയോഗിച്ചു എന്ന് വേണം പറയുവാൻ.ഇവരുടെ ഫോണിൽ നിന്നും ബോർഡിൻ്റെ പോത്തുപാറയിലെ ആഫീസിൽ വിളിച്ചാൽ റിസീവർ എടുത്ത് മാറ്റി വയ്ക്കുന്ന പ്രവണത വർഷങ്ങളായി ഇവിടെ തുടരുന്ന കൃത്യവിലോപമാണ്.ഇതിൽ വ്യാപകമായ പരാതി പോത്തുപാറയിലെ ഓഫീസ് ജീവനക്കാരോട് നിലനിൽക്കുന്നു. ജോലിയിൽ കൃത്യമായ പ്രാവിണ്യം ഇല്ലാത്ത ജീവനക്കാരെ കൂടുതലായി വാഗമണ്ണിലേക്ക് പോസ്റ്റ് ചെയ്യുന്നതായും ആക്ഷേപം കേൾക്കുന്നു.
മുൻകാലങ്ങളിൽ ഓരോ ഗ്രാമപ്രദേശങ്ങളിലും ബോർഡുകാരെ സഹായിക്കുന്നതിനായി ഒന്നിലധികം വ്യക്തികൾ വൈദ്യുതി നിലച്ചാൽ രംഗത്ത് വരും, എന്നാൽ ഇപ്പോൾ ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനം മൂലം ഇത്തരക്കാർ രംഗത്ത്നിന്നും അപ്രതീക്ഷമാകും. ഭൂപ്രകൃതിയുടെ പ്രത്യേകതയും ,ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെ നിലവാരം കുറഞ്ഞ വൈദ്യുതി ഉപകരണങ്ങളും മുപ്പത് വർഷത്തിന് മുൻപായി മേഖലയിൽ വൈദ്യുതി ബോർഡ് ഉപയോഗിച്ചത് മൂലമണത്രേ. ഒരു ചെറിയ കാറ്റടിച്ചാൽ ഇവ പൊട്ടിവീഴുകയും ,പോസ്റ്റുകൾ ഒടിഞ്ഞു വീണും വൈദ്യുതി മുടങ്ങുന ഒരു നിത്യസംഭവമായി മാറുന്നു. വൈദ്യുതി നിലച്ചാൽ മുപ്പത് കിലോമീറ്റർ ദൂരത്തിൽ നിന്നും വരണം ജീവനക്കാർ, ഇതിന് പരിഹാരമായി വാഗമൺ കേന്ദ്രീകരിച്ച് സബ്ബ്ഓഫീസ് തുടങ്ങിയാൽ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പ്രതിവിധി കാണാം.ഇതിന് ബോർഡിൻ്റെ ഭാഗത്ത് നിന്നും കാര്യമായ നീക്കം ഉണ്ടായി കാണുന്നില്ല. നിരന്തരമായ വൈദ്യുതി മുടക്കം വാഗമൺ ടൗണിലെ വ്യാപാരികൾ ,റിസ്സോർട്ട്, ഹോംസ്റ്റേ, ഹോട്ടൽമേഖല ,കൂലിവേല ചെയ്ത് ജീവിക്കുന്നവരെയും ദുരിതത്തിലാക്കുന്നു. ഇതിന് ശാശ്വതമായ പരിഹാരം ചെയ്തില്ലെങ്കിൽ പൊതുജനം തെരുവിലിറങ്ങി ജീവനക്കാരെ കൈകാര്യം ചെയ്യുന്ന നാളുകൾ വിരളമല്ലെന്ന് വളരെ രോക്ഷത്തോടെ പ്രദേശവാസികൾ അക്രോശിക്കുന്നു.