കാട്ടാനകള്‍ കൃഷിനശിപ്പിച്ചു
വളകോട് പാലക്കാവില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങി കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിച്ചു. കാട്ടാനകള്‍ കര്‍ഷകരുടെ വീടിന് സമീപം വരെയെത്തിയാണ് കൃഷി നശിപ്പിച്ചത്.വളക്കോട് പാലക്കാവ് കൊച്ചാനിമൂട്ടില്‍ നിഷ മോള്‍ കെ .ജി, തോണിപ്പാറയില്‍ രാജമ്മ കുട്ടപ്പന്‍, തേരകംകുഴിയില്‍ ബേബി ടി .എസ്, പുത്തന്‍ പുരയ്‌ക്കല്‍ ഓമന രവി, കപ്പലുമാം മൂട്ടില്‍, കെ എം. തങ്കച്ചന്‍, കിഴക്കേ കുടിയില്‍ ജേക്കബ്ബ് മത്തായി എന്നിവരുടെ കൃഷി ദേഹണ്ഡങ്ങളാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
കര്‍ഷകരുടെ ഏലം , കുരുമുളക്, കാപ്പി,വാഴ, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ചൊവ്വാഴ്‌ച രാത്രി 8 മണിയോടെയാണ് കാട്ടാനകള്‍ നാട്ടിലിറങ്ങിയത്. ശക്‌തമായ മഴയുണ്ടായിരുന്നതിനാല്‍ ശബ്‌ദം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ബേബിയുടെ ജലം സംഭരിക്കുന്ന ജാറും ,പാത്രങ്ങളും ആനകള്‍ തകര്‍ത്തു. സോഷ്യല്‍ ഫോറസ്‌റ്റിന് ചുറ്റും വൈദ്യുതി വേലി സ്‌ഥാപിക്കണമെന്ന് നിരവധി തവണ പ്രദേശത്തെ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴക്കാലമായതോടെ പ്രദശത്തെ ജനങ്ങള്‍ ഭയപ്പാടിലാണ് കഴിയുന്നത്. കാട്ടാനകള്‍ കാടിറങ്ങി നാട്ടിലെത്തുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം അടുത്ത പ്രദേശത്തും കാട്ടാന കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്‌ടമാണുണ്ടാക്കിയിരിക്കുന്നത്