പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തീക്കോയി മാർമല അരുവി റോഡ് ഗതാഗതം നിരോധിച്ചു


തീക്കോയി ഗ്രാമപഞ്ചായത്തിലെ മംഗളഗിരി-മാർമല അരുവി റോഡ് കനത്ത മഴയെ തുടർന്ന് താൽക്കാലികമായി ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അരുവിയിലേക്ക് വരുന്ന തീക്കോയി ആറ്റിൽ ശക്തമായ ജലപ്രവാഹമാണ് നിലവിലുള്ളത്. മഴ തുടർന്നാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകാൻ
സാധ്യതയുള്ള പ്രദേശമാണിവിടം.അരുവിയിൽ തുടരെ ഉണ്ടാകുന്ന അപകടങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് അറിയിച്ചു.