പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സർവകലാശാലകൾ ഇന്ത്യയുടെ ആത്മാവിനെ കാർഷിക ഗ്രാമങ്ങളിൽ നിന്നും കണ്ടെത്തണം ഫാ . തോമസ് മറ്റമുണ്ടയിൽ
സർവകലാശാലകൾ ഇന്ത്യയുടെ ആത്മാവിനെ കാർഷിക ഗ്രാമങ്ങളിൽ തിരയാൻ ഉതകുന്ന വിധമുള്ള പദ്ധതികൾക്ക് രൂപം നൽകണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ . തോമസ് മറ്റമുണ്ടയിൽ. ഗ്രാമങ്ങളിൽ കുടികൊള്ളുന്ന ഇന്ത്യയുടെ ജീവനെ തൊട്ടറിയണമെങ്കിൽ സർവകലാശാലകളും ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളും തങ്ങളുടെ ഗവേഷണ മേഖലയെ ഗ്രാമഗ്രാമാന്തരങ്ങൾ തോറുമുള്ള കർഷകരുടെ കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.