കട്ടപ്പന പുതിയ ബസ്റ്റാന്‍ഡുമായി ബന്ധപ്പെട്ട ഗതാഗത പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും സ്വകാര്യബസ് തൊഴിലാളിയുമായ പ്രസാദ് വിലങ്ങുപാറ കട്ടപ്പന നഗരസഭയില്‍ പരാതി നല്‍കി
പുതിയ ബസ്റ്റാന്‍ഡിലൂടെ അനിയന്ത്രിതമായി മറ്റു വാഹനങ്ങള്‍ കയറിയിറങ്ങുന്നതും അനധികൃതമായി പാര്‍ക്കു ചെയ്യുന്നതിനും നിയന്ത്രണം വേണമെന്ന് ബസ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ ബസ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നതാണ്.നാളിതുവരെ യാതൊരുവിധ നടപടികളും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല പൊതുനിരത്തിലൂടെ കടന്നു പോകുന്നതിനേക്കാള്‍ വാഹനങ്ങളാണ് ഇപ്പോള്‍ ബസ്റ്റാന്‍ഡിലൂടെ കയറിയിറങ്ങുന്നത്. ബസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന സ്വകാര്യ ബസുകള്‍ക്ക് ഫൈന്‍ അടിക്കുന്ന നിലപാടാണ് പലപ്പോഴും ട്രാഫിക് പോലീസ് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
മറ്റുള്ള വാഹനങ്ങള്‍ ബസ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തി സ്വകാര്യ ബസ് ജീവനക്കാര്‍ക്കും KSRTC ജീവനക്കാര്‍ക്കും നിര്‍ഭയമായും സ്വതന്ത്രമായും തൊഴില്‍ ചെയ്യുന്നതിനും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ബസ്റ്റാന്‍ഡിലൂടെ സുരക്ഷിതമായി സഞ്ചരിക്കുന്നതിനും ആവശയമായ സത്വര നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പക്ഷം ജൂലൈ 3 ന് മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ പായ വിരിച്ച് ഒറ്റയാള്‍ സമരം ഇരിക്കുമെന്ന് പ്രസാദ് വിലങ്ങുപാറ പറഞ്ഞു