ദേശീയ പാത ഉപരോധം

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ഇരിക്കുന്ന വന്യജീവികളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഗവൺമെന്റ് സ്വീകരിക്കുന്ന നിസ്സംഗ നിലപാടിലും കല്യാണത്തണ്ട് ജനവാസ മേഖലയെ ബഫർസോൺ മേഖലയിൽ ഉൾപ്പെടുത്തിയതിലും പ്രതിഷേധിച്ച് ഇന്ന് (19.12.2022) വൈകിട്ട് നാലുമണിക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ നിർമല സിറ്റിയിൽ നാഷണൽ ഹൈവേ ഉപരോധിക്കും. വാഴവര മേഖലയിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടുമാണ് മനുഷ്യജീവൻ നഷ്ടപ്പെടാതിരുന്നത്. കടുവ കടന്നുവന്ന വഴിയിൽ മനുഷ്യനെ കാണുകയോ, കടുവ വെള്ളത്തിൽ വീഴാതിരിക്കുകയോ ചെയ്തിരുന്നുവെങ്കിൽ മനുഷ്യനെ കൊലപ്പെടുത്തുമായിരുന്നു. വന്യജീവികളെ നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യജീവിതം ദുസഹം ആകും. ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകുന്നതിനു വേണ്ടിയാണ് സമരപരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു.