കട്ടപ്പന ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം 9മുതല്‍ 16വരെ ആഘോഷിക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം എം എൻ ഗോപാലൻ തന്ത്രികൾ തൃക്കൊടി ഏറ്റുന്നതോടെ ഉൽസവത്തിന് തുടകം കുറിക്കും


9ന് പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍, 5ന് നിര്‍മാല്യദര്‍ശനം, 6.30ന് ഉഷപൂജ, 8ന് പന്തീരടി പൂജ, 9ന് മഹാദേവന് തിരുവാതിര നക്ഷത്രപൂജ,
10ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, തുടര്‍ന്ന് തന്ത്രി കുമരകം എം എന്‍ ഗോപാലന്‍ കൊടിയേറ്റും, 7ന് വീരനാട്യം, 7.15ന് പ്രസാദമൂട്ട്, 7.30 മുതല്‍ ഫ്ളവേഴ്സ് കേരള ഓര്‍ക്കസ്ട്രയുടെ ഗാനമേള, 7.45ന് അത്താഴപൂജ, ശ്രീഭൂതബലി. 10ന് പതിവ് പൂജകള്‍ക്കുപുറമേ വൈകിട്ട് 7ന് വിദൂഷകരത്നം ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്.
11ന് രാവിലെ 6.30ന് ഉദയാസ്തമന പൂജ, 9ന് സുബ്രഹ്മണ്യ സ്വാമിക്ക് വിശേഷാല്‍ അഷ്ടാഭിഷേകം, വൈകിട്ട് 7ന് സിനിമ സീരിയല്‍ താരം ശാലുമേനോന്‍ അവതരിപ്പിക്കുന്ന ചങ്ങനാശേരി ജയകേരളയുടെ
നാഗവല്ലി മനോഹരി എന്ന
സിനിമാറ്റിക് ബാലെയും നടക്കും
12ന് രാവിലെ 8.30മുതല്‍ പൗര്‍ണമി പൊങ്കാല, 10ന് സര്‍പ്പപൂജ, വൈകിട്ട് 7ന് സിനിമാ സീരിയല്‍ താരങ്ങളായ മധു പുന്നപ്രയും മഞ്ചു വിജീഷും നയിക്കുന്ന സ്റ്റേജ് മെഗാഷോ.
13ന് രാവിലെ 6.30ന് ഭദ്രകാളിക്ക് മകംതൊഴല്‍, 7ന് ഭഗവാന് അംശം അര്‍പ്പിക്കല്‍, വൈകിട്ട് 7ന് പിന്നണി ഗായിക ദുര്‍ഗാ വിശ്വനാഥ് നയിക്കുന്ന കോട്ടയം മെഗാബീറ്റ്സിന്റെ ഗാനമേള.
14ന് രാവിലെ 10ന് ഉത്സവബലി, 12ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6ന് കലവറ നിറയ്ക്കല്‍, 7ന് കൈകൊട്ടികളി.
15ന് വൈകിട്ട് 7മുതല്‍ ഇടുക്കിക്കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തില്‍നിന്ന് കട്ടപ്പന നഗരത്തില്‍ മഹാഘോഷയാത്ര, രാത്രി 10ന് പള്ളിവേട്ട.
16ന് പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍, വിശേഷാല്‍ അഭിഷേകങ്ങള്‍, കലശപൂജ, യാത്രാഹോമം, യാത്രാബലി, വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്, ആറാട്ടകുളം സമര്‍പ്പണം, ആറാട്ട്, ആറാട്ട് ഘോഷയാത്രയ്ക്ക് ശേഷം മെഗാ തിരുവാതിര എന്നിവയാണ് പരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ ശാഖ പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, സെക്രട്ടറി പി ഡി ബിനു, സജീന്ദ്രന്‍ പൂവാങ്കല്‍, മനോജ് പതാലില്‍, തങ്കച്ചന്‍ പുളിക്കത്തടത്തില്‍, മഹേഷ് ചെമ്പകശേരിയില്‍, ഷിബു കരിമ്പോഴില്‍, അജേഷ് സി എസ്, മനീഷ് മുടവനാട്ട് എന്നിവര്‍ പങ്കെടുത്തു.