Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അനധികൃത മദ്യ വിൽപ്പന ഒരാൾ പിടിയിൽ


തങ്കമണി
എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ് എം പി യും പാർട്ടിയും നടത്തിയ പരിശോധനയിൽ മരിയാപുരം കരയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കുറ്റത്തിന് ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ മരിയാപുരം കരയിൽ അമ്പാട്ട് കുന്നുംപുറത്ത് വീട്ടിൽ തോമസ് മകൻ കുട്ടായി എന്ന് വിളിക്കുന്ന ഷാജി തോമസ് (57/25) എന്നയാൾക്കെതിരെ അബ്കാരി കേസ് എടുത്തിട്ടുള്ളതും ടിയാന്റെ പക്കൽ നിന്നും * 6.9 ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ 2100 രൂപയും* പിടിച്ചെടുത്തു. പാർട്ടിയിൽ PO ജയൻ.പി. ജോൺ, PO ( G ) ജിൻസൺ സി എൻ, CEO ജസ്റ്റിൻ,ഡ്രൈവർ അഗസ്റ്റ്യൻ എന്നിവർ ഉണ്ടായിരുന്നു.
പ്രതിയെ ഇന്ന് ഇടുക്കി കോടതിയിൽ ഹാജരാക്കും