നാട്ടുവാര്‍ത്തകള്‍
മഴക്കാല പൂര്‍വ ശുചീകരണം
കുമളി: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായും കൊതുക്, എലി തുടങ്ങിയവയിലൂടെ പകരുന്ന പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായും അണക്കര ടൗണിലും പരിസര പ്രദേശങ്ങളിലും ശുചീകരണം നടന്നു. ഗ്രാമപഞ്ചായത്ത് അംഗം ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡുതല സാനിട്ടേഷന്‍ കമ്മറ്റി ആരോഗ്യ വോളണ്ടിയര്‍മാര്‍, ജാഗ്രതാ സമിതി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.