590 ലിറ്റര്‍ കോട പിടികൂടി
നെടുങ്കണ്ടം: ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ഥ കേസുകളിലായി 590 ലിറ്റര്‍ കോട പിടികൂടി. തൂക്കുപാലം-വട്ടുപാറ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വട്ടുപാറ കണ്ണന്താനത്ത് ഷിജിന്‍ മത്തായി എന്നയാളുടെ വീടിന്റെ പിന്‍വശത്തുള്ള കാലിത്തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന 150 ലിറ്റര്‍ കോട പിടികൂടി. ഷിജിനെ പ്രതിയാക്കി കേസെടുത്തു. പ്രതി വീട്ടിലില്ലായിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. നിര്‍മലാപുരം ഇടത്വാമെട്ട് കരയില്‍ ടവറിനു സമീപമുള്ള റിസോര്‍ട്ടിന് പുറകുവശം ആള്‍ത്താമസമില്ലാത്ത പറമ്പില്‍ രണ്ട് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 440 ലിറ്റര്‍ കോടയും കണ്ടെടുത്ത് നശിപ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെക്കുറിച്ച് അനേ്വഷണം ആരംഭിച്ചു. ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എം.പി. പ്രമോദ്, ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എന്‍. രാജന്‍, പി.ബി. രാജേന്ദ്രന്‍, കെ. ഷനേജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എസ്. അരുണ്‍, എം. നൗഷാദ്, അരുണ്‍ രാജ്, ഇ.സി. ജോജി, ഷിബു ജോസഫ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജി. രേഖ എന്നിവര്‍ പങ്കെടുത്തു.