‘കൗമാരം കരുത്താക്കൂ’:ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
രാഷ്ട്രനിര്‍മിതിക്ക് വിദ്യാര്‍ഥികള്‍ ഉത്തമ പൗരന്‍മാരായി മാറണമെന്നും അത് ഭരണഘടനാപരമായ മൗലിക കടമയാണെന്നും കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി. തൊടുപുഴ ഡോ. എപിജെ അബ്ദുള്‍ കലാം ഗവ.എച്ച്എസ്എസ്സില്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ‘കൗമാരം കരുത്താക്കൂ’ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ലഹരിമാഫിയ കുട്ടികളെ തങ്ങളുടെ സാമ്രാജ്യം വളര്‍ത്താനുള്ള ഉപകരണങ്ങളാക്കുകയാണ്. അവരുടെ ആത്യന്തിക ലക്ഷ്യം തലമുറകളെ തളര്‍ത്തി രാഷ്ട്രത്തെ തകര്‍ക്കുകയാണ്. ഇതിനെതിരെ നാം ജാഗ്രത പാലിക്കണമെന്ന് അവര്‍ പറഞ്ഞു. ചടങ്ങില്‍ തൊടുപുഴ 1 മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഡോളി ജോസഫ് ബോധവത്കരണ ക്ലാസ്സെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയകുമാരി വി.ആര്‍, തൊടുപുഴ എസ് എച്ച് ഒ വി.സി വിഷ്ണുകുമാര്‍, പിറ്റിഎ പ്രസിഡന്റ് പി.എം അബ്ദുള്‍ സമദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ ലീഡര്‍ സുല്‍ത്താന റ്റി.എ. നന്ദി പറഞ്ഞു.
ചിത്രം:
തൊടുപുഴ ഡോ. എപിജെ അബ്ദുള്‍ കലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ‘കൗമാരം കരുത്താക്കൂ’ ബോധവത്കരണ പരിപാടി കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി ഉദ്ഘാടനം ചെയ്യുന്നു