പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സോഷ്യൽ മീഡിയയിലൂടെ വൈറലായ പുഞ്ചിരി മുത്തശ്ശിയ്ക്ക് വിട


നാട്ടുകാർ പ്രായഭേദമന്യേ പുഞ്ചിരി മുത്തശിയെന്ന് വിളിച്ച പാറശ്ശാല സ്വദേശിനി പങ്കജാക്ഷിയമ്മക്ക് ചിരി തന്നെയായിരുന്നു ജീവിതം.
ചിരിക്കാൻ മറന്നവർക്ക് പുഞ്ചിരി മുത്തശ്ശി മാതൃകയായിരുന്നു.
നിർത്താതെ മധുരത്തോടെ ചിരിച്ച് സംസാരിക്കുന്ന മുത്തശ്ശി.
മുത്തശ്ശിയുടെ ചിരി കണ്ടാൽ കാണുന്നവരുടെ ചുണ്ടിലും ഒരു ചെറു ചിരി ഉറപ്പ്.ഭർത്താവ് നേരത്തെ മരണപ്പെട്ടു.മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളും ഉൾപ്പെടെ അഞ്ച് മക്കളെ ഒറ്റക്ക് വളർത്തിയ ഒരു അമ്മ !
ആദരം പ്രിയ മുത്തശ്ശിക്ക്…“`