ഇടുക്കി ജില്ലയിലെ വണ്‍ ഹെല്‍ത്ത് പദ്ധതിയിലെ മെന്റര്‍മാരുടെ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടൽ
വ്യാപകപരാതി ഉയർന്നതിനെ തുടർന്നും പരാതി ലഭിച്ച സാഹചര്യത്തിലുമാണ് അന്വേഷിക്കാൻ നിർദേശം നൽകിയത്.
അന്വേഷണചുമതല ആരോഗ്യ വകുപ്പ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ശോഭയ് ക്കാണ്.
വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രമക്കേട് അന്വേഷിക്കുമെന്നും ഇവർ പറഞ്ഞു.
ക്രമക്കേട് ബോധ്യ പ്പെട്ടാൽ പട്ടിക മരവിപ്പിക്കാനും സാധ്യത യുണ്ട്.
അഴിമതിയും സ്വജന പക്ഷപാതവുമാണ് പട്ടിക തയാറാക്കുന്ന തിൽ നടന്നതെന്ന് എന്‍.ജി.ഒ അസേസിയേഷന്‍ ആരോപി ച്ചി രുന്നു..
ജൂണ്‍ പതിനാറിന് ജില്ലാമെഡിക്കല്‍ ഓഫീസില്‍വച്ചു നടത്തിയ പ്രഹസന ഇന്റര്‍വ്യു വഴി വിരമിച്ച എന്‍.ജി.ഒ.യൂണിയന്‍ പ്രവർ ത്തകര്‍ക്ക് മാത്രം നിയമനം കിട്ടുന്നവിധത്തില്‍ റാങ്ക് ലിസ് റ്റ് തയാറാക്കി എന്നാണ് ആക്ഷേപം.
യോഗ്യത ഉണ്ടായിട്ടും പട്ടികയിൽ ഉൾപ്പെടാതെ പോയവരുടെ തുൾപ്പെടെ നിരവധി പരാതി മുഖ്യ മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.
സി പി എം പാർട്ടി നേതൃത്വത്തിനിടയിലും ഇപ്പോൾ തയാറാക്കിയ പട്ടികയിൽ അതൃപ്തി ഉണ്ട്.
ഇടതുമുന്നണിയിലെ മറ്റു സര്‍വീസ് സംഘടനയില്‍ പ്പട്ടവരെആരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. മെന്റർ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുകയും അപേക്ഷ കരിൽ ആവശ്യത്തിന് എൻ. ജി. ഒ യൂണിയൻ പ്രവർത്തകർ ഇല്ലെന്ന് കണ്ടതിനെ തുടർന്ന് വാക് ഇൻ ഇന്റർവ്യൂ വഴി കൂടുതൽ പേരെ ഉൾപ്പെടു ത്തിയാണ് റാങ്ക് പട്ടികയിൽ പൂർണ്ണമായും ഇവരെ ഉൾപ്പെടുത്തിയത്. അസോസിയേഷന്‍ പ്രവര്‍കരായിരുന്നവര്‍ക്ക് നിയമനം കിട്ടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇവരില്‍ ചിലരെ റാങ്ക് പട്ടികയില്‍ഏറ്റവും അവസാനം ഉള്‍പ്പെടുത്തുകയും ചെയ്‌തു. തിരഞ്ഞെടുപ്പില്‍ പരിചയത്തിനോ വിദ്യാഭ്യസയോഗ്യതയ്‌ക്കോ യാതൊരു വിധ പരിഗണനയും നല്‍കാതെ യാണ് പ്രഹസന ഇന്റര്‍വ്യു വഴി നിയമനത്തിനർ ഹ രാ യ വ രുടെ പട്ടിക തയാറാക്കിയത്.ജില്ലയിലെ പി.എച്ച്.സി,സി.എച്ച്.സി കളില്‍ ദീര്‍ഘകാലം ജോലിനോക്കി പരിചയം ഉള്ളവരെ പൂര്‍ണ്ണമായു തഴഞ്ഞാ ണ് പട്ടിക തയാറാക്കിയിട്ടുള്ളത്. ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന റാങ്ക് പട്ടിക ഉടന്‍ റദ്ദാക്കണമെന്നും പരാതിപരിഹരിച്ച് പുതുക്കിയ പട്ടികതയാറാക്കന്‍ നടപടിസ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എന്‍. ജി.ഒ.അസേസിയേഷന്‍ മുഖ്യമന്ത്രി,ആരോഗ്യ വകുപ്പുമന്ത്രി,പ്രതിപക്ഷനേതാവ് വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ക്ക്‌പരാതി നൽകി.