മെസഞ്ചേഴ്‌സ് ഓഫ് ജീസസിന്റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ 17 മുതല്‍ ജൂലൈ ഒന്ന് വരെ ജില്ലയില്‍


ലഹരിക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ ബോധവല്‍ക്കരണ സന്ദേശയാത്ര നടത്തും. 17ന് വൈകിട്ട് അഞ്ചിന് നരിയംപാറ ജംക്ഷനില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ മെസഞ്ചേഴ്‌സ് ഓഫ് ജീസസ് പ്രസിഡന്റ് പാസ്റ്റര്‍ കുര്യാക്കോസ് എം. കുടക്കച്ചിറ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ എം.പിമാര്‍ എം.എല്‍.എമാര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്ദേശം നല്‍കും. ജൂലൈ ഒന്നിന് ഏലപ്പാറയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികളായ പാസ്റ്റര്‍ കുര്യാക്കോസ് എം. കുടക്കച്ചിറ, പാസ്റ്റര്‍ സാജന്‍ വര്‍ഗീസ്, പാസ്റ്റര്‍ എം.ടി. തോമസ്, പാസ്റ്റര്‍ എ.വൈ. വര്‍ഗീസ്, പാസ്റ്റര്‍ കെ.ഐ. രാജേഷ്, പാസ്റ്റര്‍ രാജേഷ്, പാസ്റ്റര്‍ ജയ്‌സണ്‍, പാസ്റ്റര്‍ റെജി ചാക്കോ എന്നിവര്‍ അറിയിച്ചു.