പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അപേക്ഷ ക്ഷണിച്ചു


കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഇടുക്കി ഓഫീസ് 2022-2023 വര്‍ഷക്കാലയളവില്‍ ഒബിസി, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍ വായ്പ, വീട് അറ്റകുറ്റപ്പണി വായ്പ, വിവാഹ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യസ വായ്പ, വാഹന വായ്പ എന്നിവ 6 ശതമാനം മുതല്‍ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ പൈനാവിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.
ഫോണ്‍ : 04862-232363, 232364.