അടിമാലി താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയായി ഉയർത്തി
അടിമാലി ∙ അടിമാലി താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയായി ഉയർത്തി. ഇതു സംബന്ധിച്ച ഉത്തരവ് കലക്ടറും ഡി.എം.ഒ യും പുറപ്പെടുവിച്ചു.തുടക്കത്തിൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിൽ 40 കിടക്കകളോടു കൂടിയ സൗകര്യമാണ് ഒരുക്കുക. ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ രണ്ട് ദിവസത്തിനകം കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഇതിനെതിരെ ആക്ഷേപം ശക്തമായിരുന്നു. നാല് വീതം ഐസിയു ബെഡും വെന്റിലേറ്റർ സൗകര്യവും ഇവിടെ ഒരുക്കും.
ടെലി മെഡിസിൻ സൗകര്യം ആരംഭിച്ചു
ചെറുതോണി ∙ മരിയാപുരം പഞ്ചായത്തിന്റെയും ഫാമിലി ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ടെലി മെഡിസിൻ സൗകര്യം ആരംഭിച്ചു. കോവിഡ് – 19 രൂക്ഷമായ സാഹചര്യത്തിൽ സാധാരണക്കാർക്ക് ചികിത്സാ സൗകര്യം ഉറപ്പാക്കാനാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടെലി മെഡിസിൻ ആരംഭിച്ചത്.. രാവിലെ 10 മുതൽ 1 വരെ 8681834703, 9947499243, 8921407800 എന്നീ നമ്പരുകളിൽ വാട്സാപ് വിഡിയോ കോളിലൂടെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാം.
ടെലി മെഡിസിൻ സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ വീടുകളിൽ നിന്ന് ആശുപത്രിയിൽ എത്തി മരുന്ന് വാങ്ങാൻ സാധിക്കാതെ വന്നാൽ അതിനായി വൊളന്റിയർമാരുടെ സേവനവും സുസജ്ജമാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.