പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ പ്രദേശത്ത് യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ച് വിവിധ പ്രദേശങ്ങളിൽ നഗരസഭ അധികൃതർ ബോർഡുകൾ സ്ഥാപിച്ചു


കട്ടപ്പന നഗരസഭ പ്രദേശത്ത് യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ച് വിവിധ പ്രദേശങ്ങളിൽ നഗരസഭ അധികൃതർ ബോർഡുകൾ സ്ഥാപിച്ചു. നഗരസഭ കൗൺസിലിന്റെ 12/12/2022 ലെ 10-ാം നമ്പർ തീരുമാനപ്രകാരമാണ് ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിച്ചത്. ടൗൺ പ്രദേശത്ത് യാചകരുടെ സാന്നിദ്ധ്യം കൂടുതലായതിനെ തുടർന്നാണ് ശക്തമായ നടപടികൾ സ്വീകരിക്കുന്നത്. ഭിക്ഷാടകർക്ക് ഭിക്ഷ നൽകരുതെന്ന് നഗരസഭ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഭിക്ഷാടക ശല്ല്യം നിയന്ത്രിക്കുന്നതിന് പോലീസിന്റെ സഹകരണവും നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്.