പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാക്ക് ഇന്‍ ഇന്റര്‍വ്യു


ദേവികുളം താലൂക്കില്‍ അടിമാലി പട്ടിക വര്‍ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ബിരുദവും ബി എഡ് ഉം ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 25-40 നും ഇടയില്‍. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബി എഡ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.ഇഎല്‍.ഇഡി യോഗ്യത ഉള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 15 ന് രാവിലെ 10.30 ന് അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.