Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇടുക്കി ജില്ലയിലെ തമിഴ് വിദ്യാര്‍ത്ഥികളെ മലയാളഭാഷ പഠിപ്പിക്കുന്നതിനുള്ള കേരള യൂണിവേഴ്സിറ്റി പദ്ധതി വിജയകരം



മൂന്നാര്‍: ഇടുക്കി ജില്ലയിലെ തമിഴ് വിദ്യാര്‍ത്ഥികളെ മലയാളഭാഷ പഠിപ്പിക്കുന്നതിനുള്ള കേരള യൂണിവേഴ്സിറ്റി പദ്ധതി വിജയകരം.രണ്ടാം ബാച്ചിലെ 250 വിദ്യാര്‍ത്ഥികളും വിജയകരമായി പഠനം പൂര്‍ത്തിയാക്കി.

മൂന്നാറിലെ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് മലയാള ഭാക്ഷയുടെ അപര്യാപ്തമൂലം നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടിവന്നത്. പി.എസ്.സി ഓരോ വര്‍ഷവും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ജോലിക്കായി അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ദേവികുളം താലൂക്കില്‍ നിന്നും പി.എസ്.സി പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായിരുന്നു. ഇത്തരം സാഹചര്യം മനസിലാക്കിയതോടെയാണ് കേരള യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വരുന്ന മനോമണിയം സെന്റര്‍ തമിഴ് വിദ്യാര്‍ത്ഥികളെ മലയാളം പഠിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇടുക്കി ജില്ലാ കേന്ദ്രീകരിച്ച്‌ തമിഴ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കേരള യൂണിവേഴ്‌സിറ്റി മനോമണിയം സെന്റര്‍ ഡയറക്ടര്‍ പിആര്‍ ജയക്യഷ്ണന്‍ പ്രചാരണം ആരംഭിച്ചു. മലയാളം പഠിക്കാന്‍ ആഗ്രഹമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും അഡ്മിഷന്‍ സ്വീകരിച്ചു. 250 പേര്‍ക്ക് കോഴ്‌സ് നല്‍കി ആദ്യബാച്ചിന് 2021 ല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയം കണ്ടതോടെയാണ് രണ്ടാമതായി അപേക്ഷകള്‍ സ്വീകരിച്ച്‌ കോഴ്‌സ് നല്‍കിയത്. ഇതില്‍ വിജയിച്ച 250 വിദ്യാര്‍ത്ഥികള്‍ക്കാണ് മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ വെച്ച്‌ ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തിയത്. യൂണിവേഴ്‌സിറ്റി അംഗം അഡ്വ. കെഎച്ച്‌ ബാബുജന്‍ സ്വാഗതം പറഞ്ഞു. ദേവികുളം എംഎല്‍എ അഡ്വ. എ രാജ അധ്യഷനായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐജിയുമായ കെ സേതുരാമന്‍ ഐപിഎസ്, യൂണിവേഴ്‌സിറ്റി അംഗങ്ങളായ ഡോ. എസ് നജീബ്, ഡോ. കെജി ഗോപി ചന്ദ്രന്‍, ഡോ. കെഎസ് അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, വൈസ് പ്രസിഡന്റ് എ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. പെട്ടിമുടിയില്‍ എല്ലാവരും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും നടത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!