ജില്ലാ പി.എസ്.സി ഓഫീസ് ആസ്ഥാനത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് ഏഴരകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പി.എസ്.സി ഓഫീസ് ആസ്ഥാനത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് ഏഴരകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഉദ്യോഗാർത്ഥികളുടെ കൂടി സൗകര്യം കണക്കിലെടുത്തു നിർമിക്കുന്ന പുതിയ ബഹുനിലമന്ദിരത്തിലേക്കാകും മാറുക.
നിലവിൽ പരിമിതികൾ ഒട്ടേറെയുള്ള ആസ്ഥാനത്തിനു പുതിയ കെട്ടിടം നിർമിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിൻ നിരന്തര ഇടപെടലുകളാണ് നടത്തിയത്.
കഴിഞ്ഞബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് ഇന്ന് പൊതുഭരണവിഭാഗത്തിന്റെ ഭരണാനുമതി ലഭിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
200 പേർക്ക് ഒരേ സമയം പരീക്ഷ നടത്താവുന്ന ആധുനിക നിലവാരത്തിലുള്ള ഓൺലൈൻ പരീക്ഷാ ഹാൾ അടക്കമുള്ള സൗകര്യങ്ങളോടു കൂടിയതാണ് പുതിയ കെട്ടിടം. നാല് നിലകളിൽലായി ഗസ്റ്റ് റൂം, ഇൻറർവ്യൂ ഹാൾ, റിക്രൂട്ട്മെൻറ് വിംഗ്, സർവ്വീസ് വെരിഫിക്കേഷൻ വിംഗ്, എക്സാം സെക്ഷൻ, ടോയിലറ്റ് കോംപ്ലക്സ് എന്നിവ കെട്ടിടത്തിൽ ഉണ്ടാകും.
കട്ടപ്പന അമ്പലക്കവലയിലെ സ്ഥലത്താണ് മന്ദിരം നിർമ്മിക്കുക.