മാരുതിയുടെ ഇന്നോവയില്‍ ഗ്രാൻഡ് വിറ്റാരയുടെ സ്റ്റൈലുകളും ‘മിക്സ്’ ചെയ്യും!
വാഹനങ്ങളുടെ ലോഞ്ചുകള്‍ ആസൂത്രണം ചെയ്‍തിട്ടുണ്ട്. അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയും എൻഗേജ് പ്രീമിയം മൂന്ന്-വരി എംപിവിയും ആണ് ഈ മോഡലുകള്‍. ആദ്യത്തെ മോഡല്‍ ജൂൺ 7- ന് വിൽപ്പനയ്‌ക്ക് എത്തിക്കഴിഞ്ഞു. രണ്ടാമത്തെ മോഡലായ മാരുതി സുസുക്കി എൻഗേജ് 2023 ജൂലൈയോടെ എത്തും. ചെറിയ ഡിസൈൻ മാറ്റങ്ങളോടെ റീ-ബാഡ്‍ജ് ചെയ്‍ത ടൊയോട്ട ഇന്നോവ ഹൈക്രോസായിരിക്കും മാരുതി എൻഗേജ്. എംപിവിയുടെ ഫ്രണ്ട് ഗ്രിൽ ഗ്രാൻഡ് വിറ്റാര എസ്‌യുവിക്ക് സമാനമായിരിക്കുമെന്ന് അടുത്തിടെ ചോർന്ന ഒരു ചിത്രം വെളിപ്പെടുത്തുന്നു. ക്രോം സറൗണ്ടുകളും ബ്ലാക്ക് ഫിനിഷും ഉള്ള ഷഡ്ഭുജ-മെഷ് പാറ്റേണുള്ള ഗ്രില്ലാണ് യൂണിറ്റിനുള്ളത്.
പുതിയ മാരുതി എംപിവിയിൽ ബ്രാൻഡിന്റെ സിഗ്നേച്ചർ ഹെഡ്‌ലാമ്പുകളും സ്പ്ലിറ്റ് സെറ്റപ്പും ത്രീ-പോഡ് എൽഇഡി ഡിആർഎല്ലുകളും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഗ്രാൻഡ് വിറ്റാരയിലും നമ്മൾ കണ്ട അതേ രീതിയാണിത്. ചില കോസ്മെറ്റിക് മാറ്റങ്ങൾ കൂടി പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, അതിന്റെ അളവുകൾ അതേപടി തുടരും. ഇന്നോവ ഹൈക്രോസിന് സമാനമായി , മാരുതി സുസുക്കിയുടെ മൂന്ന്-വരി എംപിവിക്ക് 4755 എംഎം നീളവും 1845 എംഎം-1850 എംഎം വീതിയും 1785 എംഎം-1795 എംഎം ഉയരവും 2850 എംഎം വീൽബേസുമുണ്ട്.
പുതിയ മാരുതി എൻഗേജ് എംപിവിയുടെ ഇന്റീരിയർ ലേഔട്ടും സവിശേഷതകളും ടൊയോട്ട ഇന്നോവ ഹൈക്രോസിന് സമാനമായിരിക്കും. എന്നിരുന്നാലും, സ്റ്റിയറിംഗ് വീലിൽ മാരുതി സുസുക്കിയുടെ ലോഗോ ഉണ്ടായിരിക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ എഡിഎസ് ടെക് ഓഫർ ഫീച്ചറുകളോടെ വരുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും എൻഗേജ്. ആറ് എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ് സഹിതം ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയും സ്റ്റാൻഡേർഡ് സുരക്ഷാ ഫിറ്റ്‌മെന്റുകളായി ഇത് വാഗ്ദാനം ചെയ്യും.
അതിന്റെ പ്ലാറ്റ്‌ഫോമിലും പവർട്രെയിനിലും മാറ്റങ്ങളൊന്നും വരുത്തില്ല. മാരുതി എൻഗേജ് എംപിവിക്ക് ടൊയോട്ടയുടെ ടിഎൻജിഎ-സി പ്ലാറ്റ്‌ഫോം അടിസ്ഥാനമിടുകയും 184bhp, 2.0L അറ്റ്കിൻസൻ സൈക്കിൾ ഇ-ഡ്രൈവ് ട്രാൻസ്മിഷനും 172bhp, 2.0L പെട്രോൾ എഞ്ചിനും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ഉപയോഗിക്കും. രണ്ട് മോട്ടോറുകളും FWD (ഫ്രണ്ട്-വീൽ ഡ്രൈവ്) സിസ്റ്റത്തിൽ ലഭ്യമാകും. ശക്തമായ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം 23.24 കിമി മൈലേജും നോൺ-ഹൈബ്രിഡ് യൂണിറ്റിൽ 16.13 മൈലേജും വാഗ്ദാനം ചെയ്യുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസിന് സമാനമായ മൈലേജും എൻഗേജിന് ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.