പ്രധാന വാര്‍ത്തകള്‍
വാഹനനികുതി അടയ്ക്കാൻ സാവകാശം


തിരുവനന്തപുരം: സ്വകാര്യ-ടൂറിസ്റ്റ് ബസുകളുടെ റോഡ്നികുതി അടയ്ക്കാൻ സർക്കാർ സാവകാശം അനുവദിച്ചു.
ഏപ്രിൽ ഒന്നിന് ആരംഭിച്ച ത്രൈമാസ നികുതിത്തവണ അടയ്ക്കാൻ മേയ് 31 വരെ സമയപരിധി നൽകി ഉത്തരവിറക്കി. എല്ലാ കോൺട്രാക്ട് ക്യാരേജുകൾക്കും ഇളവിന് അർഹതയുണ്ട്.