ഇടുക്കി
കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് ഫ്രണ്ട്സ് ഓഫ് കേരളയുടെ കൈത്താങ്ങ്; മൂന്ന് ദിവസങ്ങൾ കൊണ്ട് 100-ഓളം പേർക്ക് സഹായമെത്തിച്ചു നൽകി.
കട്ടപ്പന: കോവിഡ് രോഗികളായ കുടുംബങ്ങൾ, കിടപ്പ് രോഗികൾ, പണി ഇല്ലാത്തത് മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾ, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ വീടുകൾ എന്നിങ്ങനെ 100 ഓളം വീടുകളിൽ മൂന്നുദിവസത്തിനിടെ ഫ്രണ്ട്സ് ഓഫ് കേരള അംഗങ്ങൾ ഭക്ഷ്യസാധനങ്ങളുമായെത്തി .
കൂടാതെ ഇരുപതേക്കർ ആകാശപ്പറവയിലേക്ക് 100 കിലോ കപ്പ, വാഴക്കുലകൾ, അരി എന്നിവയും നൽകാൻ കഴിഞ്ഞു. ഫ്രണ്ട്സ് ഓഫ് കേരള അംഗങ്ങളിൽ നിന്ന് തന്നെ സമാഹരിച്ച തുക ഉപയോഗിച്ചാണ് സഹായങ്ങൾ എത്തിച്ചു നൽകിയത്.