നാട്ടുവാര്‍ത്തകള്‍
അണക്കര കെ.എസ്.ഇ.ബി.യിൽ 12 ജീവനക്കാർക്ക് കോവിഡ്!
കുമളി : അണക്കര കെ.എസ്.ഇ.ബി.യിലെ ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച മുതലാണ് ജീവനക്കാർക്ക് കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കഴിഞ്ഞദിവസം നടന്ന പരിശോധനയിലാണ് അസിസ്റ്റന്റ് എൻജിനീയർ ബിജു മാത്യൂ ഉൾപ്പടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ മൂന്നുപേർ താത്ക്കാലിക ജീവനക്കാരാണ്. ഓഫീസിലെ മറ്റ് ചിലർക്കും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയതായി ജീവനക്കാർ പറഞ്ഞു.