ഭൂമിക്ക് തൊട്ടടുത്ത് മറ്റൊരു ചന്ദ്രൻ; ഇത് വെറും വ്യാജ ഉപഗ്രഹം, അമ്പരിപ്പിച്ച് പുതിയ കണ്ടെത്തൽ
വാഷിംഗ്ടണ്‍: ഭൂമിയുടെ അടുത്തായി പുതിയൊരു ചന്ദ്രന്‍ അഥവാ ഉപഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ക്വാസി മൂണ്‍ എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് യഥാര്‍ഥമായൊരു നക്ഷത്രമല്ലെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. ഒരു വ്യാജ ചന്ദ്രന്‍ എന്ന് വേണമെങ്കില്‍ വിളിക്കാം. ഇതൊരു ഛിന്നഗ്രഹമാണ്. അത് ഭൂമിയെയാണ് വലംവെച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ സൂര്യന്റെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ഇത് സൂര്യനോടാണ് ചേര്‍ന്ന് നില്‍ക്കുന്നത്.
എഫ്ഡബ്ല്യു13 2023 എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. അടുത്തിടെ മാത്രമാണ് ശാസ്ത്രജ്ഞര്‍ക്ക് ഇത് കണ്ടെത്താനായത്. അതാണ് എല്ലാവരെയും അമ്ബരപ്പിക്കുന്നത്. എത്രയോ കാലമായി അത് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്ത് തന്നെയുണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.ഹവായിയിലെ ഹലേകാല അഗ്നിപര്‍വതത്തിന് മുകളിലായിട്ടുള്ള പാന്‍ സ്റ്റാര്‍സ് ടെലസ്‌കോപ്പ് ഉപയോഗിച്ചാണ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത്.
ചന്ദ്രന് സമാനമായ രൂപമുള്ളതാണ് ഇവയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബിസി നൂറ് മുതല്‍ ഇത് ഭൂമിയെ പ്രദക്ഷിണം വെക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇനിയുള്ള 1500 വര്‍ഷങ്ങള്‍ അത്തരത്തില്‍ തന്നെ തുടരുകയും ചെയ്യും. എല്ലാ കണക്കുകൂട്ടലുകളും കൃത്യമാണെങ്കില്‍ എഫ്ഡബ്ല്യു 13 ഇതുവരെ കണ്ടെത്തിയതില്‍ ഭൂമിയുടെ ഉപഗ്രഹവുമായി ഏറ്റവും യോജിച്ചതായിരിക്കും.
ഭൂമിയുമായി ഇവയ്ക്ക് നല്ല സാമ്യമുണ്ടെന്നും, ഒരു ഛിന്നഗ്രഹത്തേക്കാള്‍ ഉപരി ചന്ദ്രനെ പോലെയാണ് ഇവ തോന്നിപ്പിക്കുകയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ക്വാസി മൂണ്‍ അഥവാ ക്വാസി ഉപഗ്രഹങ്ങള്‍ എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്. നമ്മുടെ ഭൂമിയുടെ യഥാര്‍ത്ഥ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ഏത് രീതിയില്‍ വലംവെക്കുന്നുവോ അതേ രീതിയില്‍ തന്നെയായിരിക്കും ഈ വ്യാജന്മാരും ഭൂമിയെ വലംവെക്കുക.
അതുകൊണ്ട് ശാസ്ത്രലോകത്തിന് ഈ കണ്ടെത്തല്‍ അത്ര പുതിയ കാര്യമല്ല. എന്നാല്‍ ഇവ ഭൂമിക്കടുത്ത് തന്നെ സ്ഥിതി ചെയ്തിരുന്നു എന്ന കാര്യമാണ് അമ്ബരപ്പിക്കുന്നത്. മാര്‍ച്ച് 28നാണ് ഈ ഛിന്നഗ്രഹത്തെ പാന്‍ സ്റ്റാര്‍സ് ആദ്യമായി ശ്രദ്ധിച്ചത്. ഏപ്രില്‍ ഒന്നിനാണ് ഈ കണ്ടെത്തല്‍ പ്രഖ്യാപിച്ചത്. പല രാജ്യങ്ങളില്‍ നിന്നും, നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുമെല്ലാം ഇവ നിരീക്ഷിക്കപ്പെട്ടിരുന്നു.
ആദ്യം കണ്ടപ്പോള്‍ തനിക്ക് സംശയം തോന്നി. പിന്നെയാണ് അതിനെ തിരിച്ചറിഞ്ഞതെന്നും ഫ്രഞ്ച് വാനനിരീക്ഷകനായ അഡ്രിയന്‍ കോഫിനെറ്റ് പറഞ്ഞു. ക്വാസി ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ സ്വഭാവം ആദ്യം മനസ്സിലാക്കിയതും കോഫിനെറ്റാണ്. അതേസമയം എഫ്ഡബ്ല്യു13ന്റെ ഭ്രമണപഥത്തില്‍ ഭൂമിയുണ്ട്. വളരെ വലുതുമാണ് ഇത്. എന്നാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണമല്ല ഇതിനെ നയിക്കുന്നത്.
അതുകൊണ്ട് ഭൂമിക്ക് ഇതിന്റെ ഭ്രമണത്തെ സഹായിക്കുന്നതില്‍ യാതൊരു റോളുമില്ല. നേരത്തെയും ഇത്തരം ഉപഗ്രഹങ്ങള്‍ ഭൂമിക്ക് ചുറ്റും വന്നിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇവയെല്ലാം ഭൂമിയുടെ അടുത്ത് നിന്ന് വിട്ടുപോയിട്ടുണ്ട്. ഈ ഛിന്നഗ്രഹം പക്ഷേ അതിനടുത്ത് ഇത്രയും കാലം നില്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. അതാണ് ശാസ്ത്രജ്ഞരെ അമ്ബരപ്പിച്ചത്.