Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

പ്രവേശനോത്സവം; കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ







2023 – ജൂണ്‍മാസം 1-ാം തീയതി സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ, സ്കൂള്‍ കാമ്പസ് ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറില്‍ പ്രതിപാദിച്ചിട്ടുണ്ട്.

പ്രവേശനോത്സവത്തോടുകൂടിയാണ് എല്ലാ വിദ്യാലയങ്ങളിലും അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സ്കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ പ്രവേശനോത്സവം സംഘടിപ്പിക്കും. മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍വെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്.

*_കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകൾ നടത്തിയ സേവനങ്ങൾ_*

*തദ്ദേശ സ്വയംഭരണ വകുപ്പ്*

അദ്ധ്യയനവര്‍ഷം എല്ലാ സ്കൂളുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏതെങ്കിലും സ്കൂളുകളില്‍ ക്ലാസ്സുകള്‍ മറ്റ് വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ആണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്നസ് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുന്നുണ്ട്.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അറ്റകുറ്റ പണികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കുന്നുണ്ട്. കുടുംബശ്രീ, ക്ലീന്‍കേരളമിഷന്‍ എന്നീ ഘടകങ്ങളെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അപകടാവസ്ഥയിലുളള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോർഡിങ്‌സ് എന്നിവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സ്കൂള്‍ പരിസരത്ത് പൊതുസ്ഥലത്തുളള അപകടകരമായ വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ പരിശോധിച്ച് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലും അവയിലേക്കുള്ള വഴികളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നടപടികളും മുന്നോട്ട് പോകുന്നു. കുടിവെള്ളസ്രോതസ്സുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ അടക്കമുള്ള ജല ശുചീകരണം അടക്കമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു.

*എക്സൈസ് വകുപ്പ്*

സ്കൂളിന്‍റെ സമീപ പ്രദേശങ്ങളിലുളള കടകള്‍, ചെറുവ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ച് ലഹരി വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ വകുപ്പ് കൈക്കൊള്ളും.
സ്കൂള്‍തല ജനജാഗ്രത സമിതിയുമായി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.
എക്സൈസ് വകുപ്പിന്‍റെ ആഭിമുഖ്യത്തിലുളള ബോധവത്ക്കരണ പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. റിഹാബിലിറ്റേഷന്‍, റഫറല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി സ്കൂളുകള്‍ക്ക് സഹായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.

*ആഭ്യന്തര വകുപ്പ്*

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പനയും തടയുന്നതിനും സ്കൂള്‍ കാമ്പസും പരിസരവും ലഹരിമുക്തമാക്കുന്നതിനുളള സഹായങ്ങള്‍ ലഭ്യമാക്കുന്നു.
തിരക്കുളള റോഡ്, നിരത്തുകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിനുളള സംവിധാനം ഒരുക്കും.വിദ്യാലയങ്ങള്‍ക്ക് സമീപം ട്രാഫിക്സൈന്‍ബോര്‍ഡുകള്‍ ഇല്ലെങ്കില്‍ അവ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.
റെയില്‍ ക്രോസ്സിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനം ഒരുക്കും. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.

*ഗതാഗതവകുപ്പ്*

സ്കൂള്‍ബസ്സുകള്‍, സ്കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുളള ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നു.
സ്കൂള്‍ ബസ്സില്‍ അമിതമായി കുട്ടികളെ കയറ്റി യാത്ര നടത്തുന്ന പ്രവണത ഒഴിവാക്കുന്നതിനുളള പരിശോധന നടത്തും. ജലഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ബോട്ടുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുകയും, ഓരോ ബോട്ടുകളുടെയും ക്ഷമത അനുസരിച്ചുളള യാത്രക്കാരെ മാത്രം പ്രവേശിപ്പിക്കുന്നുളളു എന്നും ഉറപ്പുവരുത്തും.

*വൈദ്യൂതി വകുപ്പ്*

സ്കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യൂത പോസ്റ്റുകള്‍, വൈദ്യൂത കമ്പികള്‍ എന്നിവ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കും.
അദ്ധ്യയനത്തിന് തടസ്സം വരാതെയുളള വൈദ്യൂതി ലഭ്യത ഉറപ്പാക്കും.

*ദുരന്തനിവാരണ വകുപ്പ്*

ദുരന്തനിവാരണ വകുപ്പ് നടപ്പിലാക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ സ്കൂളുകളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.ദുരന്ത ലഘൂകരണത്തിന് മതിയായ പരിശീലനം കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ലഭ്യമാക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെയും കൂടി ഉള്‍പ്പെടുത്തി ڇമോക്ക് ഡ്രില്‍ڈ പരിശീലനം നടപ്പിലാക്കും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെളളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുളള പ്രദേശങ്ങളിലെ സ്കൂളുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടത്തും.

*വനിതാ ശിശുവികസന വകുപ്പ്*

നിലവില്‍ 1012 പൊതുവിദ്യാലയങ്ങളിലാണ് വനിതാശിശുവികസന വകുപ്പ് സ്കൂള്‍ കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുളളത്. ഇവരുടെ സേവനം കൂടുതല്‍ വിദ്യാലയങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. ഓരോ ബ്ലോക്കിലും പ്രവർത്തിക്കുന്ന പാരന്‍റിംഗ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. വിഷമകരമായ സാഹചര്യങ്ങളില്‍പ്പെടുന്ന കുട്ടികളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുമുളള പദ്ധതി കൂടുതല്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്നതിനുളള സഹായങ്ങള്‍ ലഭ്യമാക്കും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കുവേണ്ട ബോധവത്ക്കരണവും പുനരധിവാസവും സാദ്ധ്യമാക്കുന്ന ڇകാവല്‍, കാവല്‍ പ്ലസ്ڈ പദ്ധതികളെ സംബന്ധിച്ച് ബോധവത്ക്കരണം നല്‍കും.

*ജലവിഭവ വകുപ്പ്*

സ്കൂളുകളില്‍ ലഭ്യമാക്കുന്ന കുടിവെളളത്തിന്‍റെ ഗുണ നിലവാരം ഉറപ്പുവരുത്തും.ഒട്ടുമിക്ക പൊതുവിദ്യാലയങ്ങളും ജലവിഭവ വകുപ്പ് ലഭ്യമാക്കുന്ന ജലത്തെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ അദ്ധ്യയന ദിവസങ്ങളില്‍ മുടക്കമില്ലാതെ ജലവിതരണം സാദ്ധ്യമാക്കും.

*പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്*

ട്രൈബല്‍ മേഖലയില്‍ കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനുളള ഗോത്രസാരഥി പോലുളള പദ്ധതികള്‍ നടപ്പിലാക്കും. ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്ക് അദ്ധ്യയനം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നുളള ബോധവത്ക്കരണ പരിപാടികള്‍ സജീവ പങ്കാളിത്തമുളള പരിപാടികള്‍ സംഘടിപ്പിക്കും.വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും ആവശ്യകതയും രക്ഷകര്‍ത്താക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുളള പ്രത്യേക പദ്ധതികള്‍ തുടരും.

*വനംവകുപ്പ്*

വന്യമൃഗങ്ങളില്‍ നിന്ന് സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. വന്യമൃഗങ്ങളുടെ പെട്ടന്നുളള ആക്രമണം നേരിടുന്നതിനുവേണ്ടിയുളള ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.വനപ്രദേശങ്ങളിലെ സ്കൂളുകളുടെ സമീപത്ത് അപകടാവസ്ഥയിലുള്ള വൃക്ഷങ്ങള്‍, ചില്ലകള്‍ തുടങ്ങിയവ നീക്കം ചെയ്യും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!