നാട്ടുവാര്‍ത്തകള്‍
വീടിന്റെ സ്റ്റെയർകെയിസിന് സമീപം കോടയും വാറ്റുപകരണങ്ങളും ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തി
വീടിനോട് ചേർന്നുള്ള സ്റ്റെയർ കെയിസിന് സമീപം കോടയും വാറ്റുപകരണങ്ങളും ഒളിപ്പിച്ചു വെച്ച നിലയിൽ എക്സൈസ് സംഘം കണ്ടെത്തി. കരുണാപുരം 50 ഏക്കർ, ബ്ലോക്ക് നമ്പർ 420 വീട്ടിൽ വിനേഷ് കുമാറിന്റെ പേരിൽ ഉടുമ്പൻചോല എക്സൈസ് റേഞ്ച് സംഘം അബ്കാരി കേസെടുത്തു.
ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസർ യൂനസ് ഇ എച്ചും സംഘവും ചേർന്ന് നടത്തിയ റെയിഡിലാണ് ചാരായം നിർമ്മിക്കുന്നതിനായി വീടിനോട് ചേർന്നു സ്റ്റെയർ കേസിനു താഴെയായി 100 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടിയത്.
പ്രതി വിനേഷ് കുമാർ സംഭവ സ്ഥലത്ത് നിന്നും ഓടി പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല . റെയിഡിൽ, വനിത സിവിൽ എക്സൈസ് ഓഫീസറായ രേഖ ജി ‚പ്രിവന്റീവ് ഓഫീസർ തോമസ് ജോൺ സിവിൽ എക്സൈസ് ഓഫീസർമാരായ ‚വിനോജ് വി ജെ , ജോഷി വി ജെ ‚അരുൺ ശശി, ജസ്റ്റിൻ പി സി, റ്റിറ്റോമോൻ ചെറിയാൻ, എന്നിവർ പങ്കെടുത്തു.