വാത്തികുടി ഗ്രാമ പഞ്ചായത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുവാനൊരുങ്ങി പഞ്ചായത്ത്
വാത്തികുടി ഗ്രാമ പഞ്ചായത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുവാനൊരുങ്ങി പഞ്ചായത്ത്. പഞ്ചായത്ത് മേഖലയിൽ മാലിന്യം നിഷേപിച്ചാൽ അവരെ കണ്ടെത്തി പിഴ ഈടാക്കുകയും, നടപടി സ്വീകരിക്കയും ചെയ്യുമെന്ന് പഞ്ചായത്ത് സെകട്ടറി സുനിൽ സെബാസ്റ്റ്യൻ പറഞ്ഞു.
ജൂൺ അഞ്ചിനകം പ്ലാസ്റ്റിക്, മാലിന്യമുക്ത പഞ്ചായത്തായി മാറുവാൻ ഒരുങ്ങുകയാണ് വാത്തിക്കുടി ഗ്രാമ പഞ്ചായത്ത്. ഇതിന് മുന്നോടിയായി പഞ്ചായത്തിലെ വിവിധ ടൗണുകളിൽ ശുചികരണ പ്രവർത്തനങ്ങളും ബോധവൽ കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിന്റെ വിവിധ ടൗണുകളോട് ചേർന്ന് വലിയ തോതിൽ മാലിന്യങ്ങൾ കൂടികിടക്കുന്നത് പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുകയും പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറിയും ചേർന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യ്തു. വരും ദിവസങ്ങളിൽ ഇത്തരത്തിൽ മാലിന്യം നിക്ഷേപി ക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെകട്ടറി സുനിൽ സെബാസ്റ്റ്യൻ പറഞ്ഞു
പഞ്ചായത്തിൽ അല്ഷ്യമായി വലിച്ചെറിയുന്നമാലിന്യം പരിശോധിക്കുകയും അതിൽ നിന്നും വിവരങ്ങൾ കണ്ടത്തി മാലിന്യം നിക്ഷേപിചവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരികയും പിഴ ഉൾപ്പെടെയുള്ള ശിഷ നൽകുമെന്നും സെക്രട്ടറി പറഞ്ഞു.