പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കെ.ജെ.യു 23-ാം സ്ഥാപക ദിനാഘോഷം ഇടുക്കിയിൽ നടന്നു


ചെറുതോണി: കേരള ജേർണലിസ്റ്റ്സ് യൂണിയന്റെ 23ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മെയ് ദിനത്തിൽ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. ചെറുതോണിയിൽ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ ബിജു ലോട്ടസ് സംഘടനാ സന്ദേശം നൽകിയ ശേഷം കെ.ജെ.യു പതാക ഉയർത്തി. തുടർന്ന് ചെറുതാേണി പ്രസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ ഔസേപ്പച്ചൻ ഇടക്കുളത്തിൽ, ധനപാലൻ മങ്കുവ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി കെ.എസ് മധു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ എ.റ്റി ഔസേപ്പച്ചൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.കെ സ്റ്റാലിൻ, ജോ. സെക്രട്ടറി സൽജി ഈട്ടിത്തോപ്പ്, ജില്ലാ
സമിതി അംഗങ്ങളായ കെ.എം സലീം, എം.എം സോമി, നേതാക്കളായ ശ്രീകുമാർ നടക്കാവിൽ, റ്റിൻസ് ജെയിംസ്, കെ.എം ജലാലുദ്ദീൻ, സലിം, റോസൻ തുടങ്ങിയവർ പ്രസംഗിച്ചു..