പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാർ പവ്വത്തിൽ ഭവനപദ്ധതി: പാർക്കാനിടമൊരുക്കി കാഞ്ഞിരപ്പള്ളി രൂപത


മാർ പവ്വത്തിൽ ഭവന പദ്ധതിയിൽ കപ്പാട്, നെടുമാവ് പ്രദേശത്ത് നിർമ്മിച്ച ഭവന സമുച്ചയം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആശിർവദിച്ചു. രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ തിരി തെളിച്ച് നല്കി. ഭവന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 12 ഭവനങ്ങളാണ് പൂർത്തീകരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിലിന്റെ ബഹുമാനാർത്ഥം ഭവന പദ്ധതിയ്ക്ക് മാർ പവ്വത്തിൽ ഭവന പദ്ധതിയെന്ന് പേര് നല്കുകയായിരുന്നു