പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മെയ് 3 ന് വ്യാപാരികളുടെ പണിമുടക്ക്

നിർമ്മാണ നിരോധനം പിൻവലിക്കുക,വർദ്ധിപ്പിച്ച കെട്ടിട നികുതി പിൻവലിക്കുക,വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി മെയ് മൂന്നാം തീയതി ബുധനാഴ്ച കടകളടച്ച് പ്രതിഷേധിക്കുന്നത്.
മെയ് 3ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് പ്രതിഷേധസൂചകമായി വ്യാപാരികൾ കടയടപ്പ് സമരം നടത്തുന്നത്.
അന്നേദിവസം രാവിലെ 10 .30 മുതൽ 3 മണിവരെ അടിമാലിയിൽ സത്യാഗ്രഹ സമരം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പയ്യമ്പള്ളി അറിയിച്ചു