Idukki വാര്‍ത്തകള്‍
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്ത് മരുതുംപേട്ടയിൽ ആരംഭിച്ച ടേസ്റ്റി ഹോം മെയ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് എന്ന സ്ഥാപനം ഉദ്ഘാടനം നടന്നു


കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പുകളുടെ സ്വയം തൊഴിൽ പദ്ധതി പ്രകാരം അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്ത് മരുതുംപേട്ടയിൽ ആരംഭിച്ച ടേസ്റ്റി ഹോം മെയ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സവിതാ ബിനു അധ്യക്ഷത വഹിച്ചു.
അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൾ ജോൺസൻ, വാർഡ് മെമ്പർ ബി. ബിനു, അയ്യപ്പൻകോവിൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം രാജേന്ദ്രൻ മാരിയിൽ, ജിബിൻ തുടങ്ങിയവർ പങ്കെടുത്തു.
.