പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എം ഡി എം എ കേസിൽ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച യുവാവിന്റെ ജഡം അഞ്ചുരുളി തടാകത്തിൽ കണ്ടെത്തി
![](/wp-content/uploads/2024/01/Banner-min-1.jpg)
കല്ല്കുന്ന് വട്ടക്കാട്ടിൽ ജോമാർട്ടിനെയാണ് (24)മരിച്ച നിലയിൽ കണ്ടെത്തിയത്
ചൊവ്വാഴ്ച വൈകുന്നേരം മുതൽ ജോമാർട്ടിനെ കാണാനില്ലായിരുന്നു
ഇന്നലെ വൈകിട്ട് ജോയുടെ കാർ അഞ്ചുരുളി തടകത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, തുടർന്ന് അഗ്നിശമന സേന തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല
തുടർന്ന് അഗ്നിശമന സേനയുടെ സ്കൂബ ടീം ഇന്ന് തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം തീരത്ത് പൊന്തുകയായിരുന്നു
NB:ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)