പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരളത്തിൽ ഇന്നലെ രേഖപ്പെടുത്തിയത് കൊടുംചൂട്; ഇന്നും ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് കൊടും ചൂട്. പാലക്കാടും, തൃശൂരും, കണ്ണൂരുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. അനൗദ്യോഗിക കണക്കു പ്രകാരം കണ്ണൂർ ചെമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഇരിക്കൂർ, തൃശൂർ പീച്ചി, വെള്ളാനിക്കര, പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്.
ഔദ്യോഗിക ഡേറ്റ പ്രകാരവും സംസ്ഥാനത്ത് ഇന്നലെ റെക്കോർഡ് താപനിലയായിരുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 39 ഡിഗ്രി സെൽഷ്യസ് ഇന്നലെ പാലക്കാടും, കരിപ്പൂർ വിമാനതാവളത്തിലും രേഖപെടുത്തി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തി. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു ശരാശരി താപനില. ഇന്നും താപനില ഉയരും.