പ്രധാന വാര്‍ത്തകള്‍
കരുതലും കൈതാങ്ങും അപേക്ഷ നീട്ടി.


സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ നടത്തുന്ന താലൂക്ക് തല അദാലത്തുകളിലേക്ക് പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന തീയതി ഏപ്രിൽ 15 വരെ നീട്ടി. www.karuthal.kerala.gov.in എന്ന പോര്‍ട്ടല്‍, അക്ഷയ സെന്ററുകള്‍ എന്നിവ മുഖേനെ പരാതിയും അപേക്ഷയും നൽകാം . ഏപ്രില്‍ 15 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ താലൂക്ക് ഓഫീസുകളില്‍ നേരിട്ടും പരാതി സ്വീകരിക്കും